Thursday, 25 April 2013

ഇന്ന് ഞാന് വീണ്ടും ഒരു കോമാളി...
നിനക്ക് ഞാന് ആരുമല്ലായിരുന്നു...
അവന്ടെ അസാന്നിദ്യത്തിലാണ് നീ എന്നെ പരിഗണിച്ചത്...
അവന്ടെ മൗനത്തിലാണ് നീ എന്നോട് വാചാലയായത്...
അവനെ പ്രകോപിപ്പിക്കാനാണ് നീ എന്നോട് ചേര്ന്നുനിന്നത്... 
അവനോടുള്ള ദേഷ്യത്തിലാണ് നീ എന്നെ സ്നേഹിച്ചത്...
എന്നാല് അവന്ടെ അസാന്നിദ്യത്തില് നീയെനിക്കേകിയ ഒന്നിലും
നിന്ടെ മനസ്സില്ലെന്ന സത്യത്തെ നിന്നെക്കാള് കൂടുതല് അറിയുന്ന മറ്റൊരാളില്ലതന്നെ...
എന്നിട്ടും എന്തിനായിരുന്നു നീ...
ഇതും നിനക്ക് സന്തോഷം തരുമെങ്കില് ശരി നീ സന്തോഷിച്ചോളൂക...  
പക്ഷെ നീ ഇലാത്ത ഈ ലോകത്ത് എനിക്കിനി സന്തോഷങ്ങളും സങ്കടങ്ങളും കേവലം പ്രഹസനങ്ങള് മാത്രം...
എന്തെന്ന് നിനക്കറിയുമോ ?
നിനക്ക് ഞാന് ഇടം തന്നത് എന്റെ ഹൃദയത്തില് ആണ്...
നിന്നെ ഞാന് സങ്കല്പ്പിച്ചത് എന്റെ എല്ലാമെല്ലാം ആയിട്ടാണ്...
എന്തായിരുന്നു എനിക്ക് നിന്നോടുള്ള സ്നേഹത്തിന്ടെ അടിസ്ഥാനം എന്ന് എനിക്ക് അറിയുകയില്ല...
പക്ഷെ അതൊരു ചോദ്യചിന്നമായി ഞാന് ഇതുവരെ കണ്ടിട്ടുമില്ല...
അതിനാല് എന്റെ ചിന്തയുടെ തലങ്ങളെ ഞാന് ഒരിക്കല്പോലും ആ വഴി പരഞ്ഞുവിട്ടുമില്ല... ശരിതന്നെ...
എന്റെ മനസ്സിലും ചിന്തകളിലും തുടരെ തുടരെ കടന്നുകയറുന്ന നിന്ടെ ആധിക്യം ഞാന് ഇഷ്ട്ടപ്പെട്ടിരുന്നു...
എന്റെ സ്വപ്നങ്ങളിലും, എഴുത്തുകളിലും എന്നും നീ കടന്നുവരുന്നതും ഞാന് അറിഞ്ഞിരുന്നു...
അപ്പോളൊക്കെ നിന്നെപ്പറ്റിയല്ലാതെ , നിന്ടെ നിരമാര്ന്ന ഓര്മകലെപറ്റിയല്ലാതെ സ്വപ്നം കാണാനും അക്ഷരകൂട്ടുകളില്  നിറയ്ക്കാനും മറ്റെന്താണ് എനിക്കുള്ളതെന്ന് ഞാന് എന്ടെ മനസ്സെന്നെ ആശ്വസിപ്പിച്ചു...
എന്നും നിന്ടെ ഒര്മാകളെയും താലോലിച്ചു ഇരിക്കാന് ആയിരുന്നു എനിക്കിഷ്ട്ടം...
നീപോലും അറിയാതെ...
എന്നിട്ടും എന്തെ നമ്മള്... എന്തെ നാം നമ്മളെ മനസ്സിലാക്കാതെ പോയി, നമ്മുടെ മനസ്സിനെ, നമ്മുടെ ആഗ്രഹങ്ങളെ മനസ്സിലാക്കാതെ പോയി...
നീ എന്നിലില്ലെന്നോ അതോ ഞാന്  നിന്നിലില്ലെന്നോ....
ഏതു വിശ്വസിക്കണം ഞാന്...???
എന്താണ് ഞാന് കള്ളമെന്നു കരുതേണ്ടത്...???
ഞാന് നിന്ടെ എല്ലാമാനെന്നുപരഞ്ഞ് നീ അയച്ച സന്ദേശങ്ങളെയോ...
അതോ നിന്ടെ ചിന്തകളില്മാത്രം മുഴുകിയിരിക്കുന്ന എന്റെ മനസ്സിനെയോ..
ഇന്നും എന്ടെ ഒര്മാകളിലെ നിന്ടെ സാന്നിധ്യം ഞാന് അറിയുന്നു...
നിന്ടെ സ്വരം എന്ടെ കാതുകല്ക്ക് ഇമ്പമാകുന്നു...
നിന്ടെ സ്പര്ശം എന്നെ ഉണര്ത്തുന്നു...
നിന്നെ എനിക്ക് സമ്മാനിച്ചത്‌ വിധി ആണ്... അപ്പോള് ഒരു കയര്‍ത്തുംബില് നിന്നെ എന്നില്നിന്നും എന്നെന്നേക്കുമായി അകറ്റിയതും വിധി ആണെന്ന് കരുതാം ഞാന് ?
ഇന്ന് നീ ഈ ലോകത്തോട്‌ വിട പറഞ്ഞെങ്കിലും, ഈ ഭൂമിയിലേക്ക്‌ ഒരിക്കല്കൂടി മഴയായി തിരിച്ചു വരുമോ നീ ???
അന്ന് എനിക്ക് കുട ചൂടാതെ ആ മഴ നനഞ്ഞു നിന്നോടൊപ്പം, നിന്നെ പുണര്ന്നു, നിന്നില് അലിഞ്ഞു നടക്കണം...
നമ്മള് ബാക്കിവച്ച പ്രണയം ഒരിക്കല്ക്കുടി പങ്കിടാന്...

Wednesday, 24 April 2013


നീയെത്രതന്നെ മറച്ചുപിടിച്ചാലും...  എത്രതന്നെ ഒളിപ്പിക്കാന് നോക്കിയാലും... 
എന്നോടുള്ള നിന്ടെ പ്രണയം നിന്ടെവാക്കുകളിലും, നോട്ടത്തിലും...
ചുണ്ടിലും, വിരല്തുംബിലും... ദേഷ്യത്തിലും, പിണക്കത്തിലും...
ശരവേഗത്തില് പ്രേസരിക്കുന്നത് ഞാനരിയുകയില്ലെന്നു കരുതിയോ നീ ...

എനിക്ക് നീ ആരാണെന്ന് നിനക്കറിയുമോ... ?
നിന്ടെ ഓര്മകള് എനിക്കെന്താനെന്നു നിനക്കറിയുമോ…???
എന്തെ ഇന്ന് നീ എനിക്കൊരു നിളയായി മാറി...???
അതോ നീഒഴുകുന്ന പുഴയെ ഞാനറിയാത്തതോ...???