അന്ന് ഞാന് ഒരു മൊട്ടായിരുന്നു...
എന്ടെ തണ്ടിലും ഇലകളിലും മുട്ടി ഉരുമ്മിപോയ നിന്ടെ സാമീപ്യവും...
എനിക്ക് ചുറ്റും വട്ടമിട്ടു പറന്ന നിന്ടെ ചിറകടി ഒച്ചയുമാണ് എന്നെ സുഷുപ്തിയില് നിന്നും ഉണര്ത്തിയത്…
വിരിയാന് നാളുകലേറെയും ഇനിയും ബാക്കിനില്ക്കെ നിന്നെ മാത്രം മനസ്സില് മോഹിച്ചാണ് ഞാന് എന്ടെ കണ്ണുകള് തുറന്നത്...
അവ്യക്തമായി മാത്രം കണ്ട നിന്ടെ വര്നഭങ്ങിയില് എന്ടെ ഇതളുകള് പ്രകമ്പനം കൊണ്ടിരുന്നു...
വിരിയാറായില്ലെന്നു പലയാവര്ത്തി പറഞ്ഞ് ഓരോ ഇതളിനേയും ഞാന് എന്നോട്ചേര്ത്ത് മുറുകേ കെട്ടിപ്പിടിച്ചു നിന്നു...
എന്നിട്ടും നിന്ടെ ഗന്ധവുംപേറി വന്ന ചെരുകാറ്റെന്നെ തഴുകിയപ്പോള് എനിക്കുമേല് ഞാന് തീര്ത്ത ബന്ധനങ്ങളെല്ലാം നിഷ്ഫലമായി...
എന്ടെ രൂപമാറ്റം നിന്നില്നിന്നും മറയ്ക്കാന് ഞാന് മുല്മുനയുള്ള ഇലകള്ക്ക് മറവില് ഒളിച്ചുനിന്നു...
ഒടുവില് ഇതളുകള് എല്ലാം വിടര്ത്തി നിനക്കായ് ഞാന് വിടര്ന്നപ്പോള് എനിക്ക് ചുറ്റും ശൂന്യത മാത്രം...
എന്നെ ഉരുമ്മി കടന്നുപോയ നിന്ടെ സാമീപ്യമില്ല...
എന്നെ ഉണര്ത്തിയ നിന്ടെ ചിറകടി ശബ്ദമില്ല...
നിന്ടെ ഗന്ധവും പേറിവന്ന ചെറുകാറ്റില്ല...
പാതിവിടര്ന്ന ഇതലുകല്ക്കുള്ളിലൂടെ അകലങ്ങളില് ഞാന് കണ്ടുമോഹിച്ച നിന്ടെ ചിറകിന്ടെ വര്ണങ്ങള് ഒപ്പിയെടുത്തുകൊണ്ട് മഴവില്ല് മാത്രം മാനത്ത് തെളിഞ്ഞു നില്ക്കുന്നു...
ചുട്ടുപൊള്ളിച്ച സൂര്യതാപത്തിലും നിന്ടെ ഓര്മയില് കുളിരുകോരിയ എന്ടെ ഹൃദയം ഇന്ന് ഈ പേമാരിയില് തീക്കനല് പോലെ വേവുന്നു....